ബ്ലോഗിലേക്കുളള രചനകൾ ക്ലാസ് ടീച്ച‍ർക്ക് അയക്കുക

9A

എന്റെ മനസ്സ്

മെയ് പൂത്ത നേരത്തിൽ കുളിർ കാറ്റിനീണത്തിൽ

വെയിലൊന്നു -

തൊട്ടു മധുവായ്

താനെ തളിർതിന്നു

നോവിൻ കിനാക്കൾതൻ

താഴിട്ടമാറിൻ നിനവായ്

തോരാ മഴ ചാറ്റിനീണത്തിൽതൂകി ഞാൻ

വേനൽ കുളിർ കാറ്റിലാടി

മദനോത്സവങ്ങൾക്ക്

മിഴി തൂകി നിന്നിന്ന്

മൗനരാഗത്തോടലിഞ്ഞു

മുത്തശ്ശി പാട്ടുകൾ കേട്ടുണർന്നൊരു നോവിൻ

ശ്രുതി ചേർത്തൊരോരത്ത് നിന്നു

മുടികോതി മാനത്തിൻ പട്ടിൽ ചമഞ്ഞൊരാ

ഓർമ്മതൻ കൂട്ടിൽ പറന്നു

തൂമഞ്ഞു കാൺകിതാ

ഇടമാറൊതുക്കി ഞാൻ

ഏകതാളത്തിൽ വിടർന്നു

നോവാർന്നുപോയൊരാ -

പീലികൾ കണ്ടിട്ട്

ഏകയായി നിന്നു വിതുമ്പി

ഞാൻ മൗന താളാരവമായി                      - ഗൗരി പി എം

1 comment: